ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജില്‍ ഹിരോഷിമ ദിനാചരണം സ്കൂള്‍ ലീഡര്‍ റീവ് എലിയാസ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോണ്‍ എര്‍ണ്യാകുളത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. സെല്‍വി സേവ്യര്‍ മുഖ്യ പ്രഭാഷണം നടത്തി. ജോജു ജോസഫ്, ശ്രീകല സോംകുമാര്‍, ജേക്കബ് തുമ്പയില്‍ ജാസ്മിന് ജേക്കബ്, കെ.വി. രഞ്ജിനി, ആദ ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.